ഗാമോല്‍സവം 2012 വര്‍ണ പ്രഭയില്‍ ജ്വലിച്ച പ്രൌഡ ഗംബീരമായ ഉത്ഘാടന മഹോത്സവം
ഗാമയുടെ 2012 പ്രവര്‍ത്തന ഉത്ഘാടനം വര്‍ണോജ്വലമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഗാമയുടെ പ്രസിഡന്റ് മനോജ് തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ അശോക് കുമാര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം കര്‍മം നിര്‍വ്വഹിച്ചു. ബഹുമാനപ്പെട്ട ലില്‍ബേണ്‍ മേയര്‍ ജോണി ക്രിസ്റ്റ് വിശിഷ്ടാഥിതി ആയിരുന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ സുരേഷ് പെടി, ഡോക്ടര്‍ രാമസ്വാമി, തങ്കമണി പോള്‍ ചാമി, ഗാന്ധി ഫൌണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി തളിയത്ത്, സാമൂഹിക, സാമുദായിക നേതാക്കന്മാരായ വിജയന്‍ നായര്‍, യാസര്‍ അബ്ദുല്‍ , ഫാദര്‍ ഡോമിനിക് മഠത്തില്‍ കളത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ജോസഫ് എലെക്കാട്ട്, ജോണ്‍ പ്രസാദ് , ജോണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ സ്നേഹവിരുന്നോടെ ആരംഭിച്ച ഗാമോല്‍സവം കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ഓള്‍ ഇന്ത്യ റേഡിയോ സംഗീത വിഭാഗം മേധാവി കലാ വാസുദേവന്റെ ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ കലയും കുട്ടികളും ചേര്‍ന്നു അവതരിപ്പിച്ച സംഗീത കച്ചേരി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. തുടര്‍ന്ന് ഗാമയുടെ സെക്രട്ടറി തോമസ് ഈപ്പന്‍ സ്വാഗതവും , പ്രസിഡന്റ് മനോജ് തോമസ് അദ്ധ്യക്ഷ പ്രസംഗവും നടത്തി. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യത്തെ സാധൂകരിക്കുന്ന വിധമാവണം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതെന്നു മേയര്‍ ജോണി ക്രിസ്റ്റ് തന്റെ പ്രസംഗത്തില്‍ ഉത്ബോധിപ്പിച്ചു. ജോണ്‍ മത്തായിയുടെ നന്ദി പ്രകശാനത്തോടെ ഉത്ഘാടന സമ്മേളനം പര്യവസാനിച്ചു.